*കസ്റ്റഡി മർദ്ദനത്തിനെതിരെ വ്യവസ്ഥാപിത അന്വേഷണങ്ങൾ നടക്കണം :എസ് പി അമീർ അലി*

Update: 2025-09-08 02:20 GMT

പെരിന്തൽമണ്ണ:. സംസ്ഥാനത്ത് പോലീസ് നടത്തുന്ന കസ്റ്റഡി മർദ്ദനത്തിനെതിരെ വ്യവസ്ഥാപിത അന്വേഷണം നടക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതി അംഗം എസ് പി അമീർ അലി. എസ്ഡിപിഐ പെരിന്തൽമണ്ണ മുനിസിപ്പൽ കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപൂർവം കസ്റ്റഡി പിഢനങ്ങൾ മാത്രമാണ് വാർത്തയാകുന്നതും കേസ് എടുക്കുന്നതിലേക്ക് പോകുന്നതും. പോലീസ് ഭീഷണി കാരണം പലരും പരാതി നൽകാൻ പോലും തയ്യാറാവുന്നില്ല. പരാതി നൽകുന്നവർ തന്നെ കേസുമായി മുന്നോട്ട് പോകുന്നവർ വിരളമാണ്. പോലീസ് കംപ്ലൈന്റ്റ് ഒതോറിറ്റിയിൽ നൽകുന്ന പരാതികൾ തീർപ്പു കൽപ്പിക്കപ്പെടാതെ നീണ്ടു പോവുകയാണ്. വർഷങ്ങൾക്ക് ശേഷം മാത്രമാണ് കോടതികൾ പീഡന പരാതികളുമായി ബന്ധപ്പെട്ട കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുന്നത്. അതുകൊണ്ട് പോലീസ് പീഡനങ്ങൾക്കെതിരെയുള്ള പരാതികൾ കാര്യക്ഷമമായി അന്വേഷണം നടക്കുന്നതിന് വ്യവസ്ഥാപിതമായ സംവിധാനം ഉണ്ടാവേണ്ടതുണ്ട്. നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ് എന്ന കാര്യം തർക്കമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ശിഹാബ് മേലാറ്റൂർ, വിമന്‍ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് ലൈല ഷംസുദ്ദീൻ, പെരിന്തൽമണ്ണ നിയോജകമണ്ഡലം പ്രസിഡണ്ട് അഷറഫ് പുലാമന്തോൾ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ഷംസുദ്ദീൻ, മുനിസിപ്പൽ സെക്രട്ടറി അഷറഫ് അലി എന്നിവർ സംസാരിച്ചു