പത്തനംതിട്ട : പത്തനാപുരം കുന്നിക്കോടിൽ വീട് വിട്ടിറങ്ങിയ യുവാവിനെ തൊട്ടടുത്ത നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് ചേതടി ആലുംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അജി (42 ) ആണ് മരിച്ചത് . കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ നിന്നും പിണങ്ങി വീടുവിട്ടത് അജിയെ കാണാനില്ലന്ന് പരാതിയുമായി വീട്ടുകാർ കുന്നിക്കോട് പോലീസിൽ അറിയിച്ചിരുന്നു. പോലീസും വീട്ടുകാരും അന്വാഷണം നടത്തുന്നതിനിടയിലാണ് വീട് പണി നടക്കുന്ന വീടിൻറെ വീട്ടുടമ വീട്ടുപടിയിൽ യുവാവ് കിടക്കുന്നതായി കണ്ടത് . ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഭാര്യ : ശ്രീജ , മക്കൾ: ആദർശ് ,അങ്കിത