*യാത്രയ്ക്കിടെ ഹൃദയാഘാതം ; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് നിര്യാതനായി*

Update: 2025-09-08 01:55 GMT

കോട്ടയം : കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രിൻസ് ലൂക്കോസ് (53) നിര്യാതനായി. കുടുംബത്തോടൊപ്പം വെള്ളാങ്കണ്ണിയിൽ പോയി കോട്ടയത്തേക്ക് മടങ്ങും വഴി ട്രെയിനിൽ വച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തെങ്കാശിയിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത് ,ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു പ്രിൻസ് ലൂക്കോസ് .കേരള കോൺഗ്രസിൻറെ സ്ഥാപക നേതാക്കളിൽ ഒരാളായ ലൂക്കോസിന്റെ മകനാണ് പ്രിൻസ് .