കണ്ണൂർ : കണ്ണൂരിൽ ഇറങ്ങേണ്ട യാത്രക്കാരൻ ഇറങ്ങാൻ മറന്ന് അപായചങ്ങല വലിച്ചതിനെ തുടർന്ന് കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽ ട്രെയിൻ നിന്നു. വീണ്ടും ട്രെയിൻ മുന്നോട്ട് പോകാൻ പ്രഷർ വാൽവ് പൂർവ്വസ്ഥിതിയിൽ ആക്കണം രാത്രി ആയതിനാലും പാലത്തിന് മുകളിലായതിനാലും ഗാർഡിനും, ലോക്കോ പൈലറ്റിനും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യം ഉടൻ രക്ഷകനായത് പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം പി രമേശ് .രണ്ടും കൽപ്പിച്ച് കോച്ചുകൾക്കിടയിലെ വെസ്റ്റ് ബുൾ വഴി രമേശ് കോച്ചിനടിയിൽ ഇറങ്ങി ഇരുട്ടത്ത് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഗാർഡിൻ്റെയും, ലോക്കോ ലൈറ്റിൻ്റെയും നിർദ്ദേശമനുസരിച്ച് പ്രഷർ വാൽവ് പൂർവ്വസ്ഥിതിയിലാക്കി. തിരുവനന്തപുരം മംഗളൂരു ഓണം സ്പെഷ്യൽ ട്രെയിനിലാണ് യാത്രക്കാരൻ അപായ ചങ്ങല വലിച്ചത്. പത്ത് മിനിറ്റിനു ശേഷം ട്രെയിൻ യാത്ര തുടർന്നു പാലത്തിനു മുകളിൽ കൂടുതൽ നേരം ട്രെയിൻ നിൽക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിന് ഇടയാകും .ഈ സാഹചര്യം ഒഴിവാക്കിയത് രമേശന്റെ ഇടപെടൽ മൂലമാണ് .പാലക്കാട് കല്പാത്തി അംബികാ പുരം ഉത്തരം നിവാസിലെ മണിയുടെയും ,ബേബി സരോജിയുടെയും മകനാണ് രമേശ് . രക്ഷാപ്രവർത്തനം നടത്തിയ രമേശിനെ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ ഡിവിഷൻ പ്രസിഡണ്ട് കെ ആർ ലക്ഷ്മി നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു .ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയിൽവേ നിർദ്ദേശം നൽകി.