ന്യൂഡൽഹി : സെപ്റ്റംബർ.23 മുതൽ 29 വരെ ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് നടക്കുന്ന പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല .പകരം വിദേശകാര്യ മന്ത്രി എസ് ജയ ശങ്കർ പ്രസംഗിക്കും .27 -ാം തീയതിയാണ് ജയശങ്കർ പൊതുസഭയെ അഭിസംബോധന ചെയ്യുക . 26 ന് പ്രധാനമന്ത്രി മോദി പ്രസംഗിക്കും എന്നായിരുന്നു പ്രഥമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇസ്രായേൽ ,ചൈന, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ,എന്നീ രാജ്യങ്ങളിലെ സർക്കാറുകളെ നയിക്കുന്നവരുടെ പ്രസംഗവും 26 ലേക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത് . ഇന്ത്യക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാത്തത്.