*ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡൻ്റ് പിടിയിൽ*
ചെന്നൈ : ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡണ്ടിനെ കോയമ്പേട് പോലീസ് അറസ്റ്റ് ചെയ്തു.ഡിഎംകെ വനിതാ വിഭാഗം നേതാവ് ഭാരതിയാണ് പിടിയിലായത് . വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ബസ്സിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേർക്കുണ്ടറ സ്വദേശി വരലക്ഷ്മിയുടെ മാലയാണ് ഭാരതി മോഷ്ടിച്ചത്.ബസ്സിറങ്ങി വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 5 പവൻ സ്വർണ്ണമാല നഷ്ടപ്പെട്ടതായി അറിഞ്ഞത് .തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വരലക്ഷ്മിയുടെ ബാഗിൽ നിന്നും ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. അന്വേഷണത്തിൽ നരിയമ്പട്ട് പഞ്ചായത്ത് പ്രസിഡണ്ടുകൂടിയായ ഭാരതി (56) ആണ് മോഷ്ടിച്ചതെന്ന് പോലിസിന് ബോധ്യമായി.ഭാരതീയ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്