കർണാടകയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണം: മുഖ്യമന്ത്രി സിദ്ധരാമയ്യ
ബാംഗളൂരു:കർണാടകയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യരുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.ഇപ്പോൾ നടക്കാനിരിക്കുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ബാലറ്റ് ഉപയോഗിച്ചാകും നടത്തുക എന്ന് ഇതിനോട് പ്രതികരിച്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംപ്രേഷി പറഞ്ഞു.ബാലറ്റ് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്നതിൽ നിയമപരമായ തടസ്സമില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടേണ്ട കാര്യമില്ല, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പോലെ ഭരണഘടനാ സ്ഥാപനമാണെന്നും ഓഫീസർ വ്യക്തമാക്കി. ബാലറ്റ് ഉപയോഗിച്ചാൽ വോട്ടിംഗ് യന്ത്രങ്ങളെ കാൾ പതിൻ മടങ്ങ് തട്ടിപ്പുകൾ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു.