കസ്റ്റഡി മർദ്ദനത്തിന് സസ്പെൻഷൻ, സർവിസിൽനിന്ന് പുറത്താക്കും വരെ നിയമ പോരാട്ടമെന്ന് സുജിത്ത്

Update: 2025-09-07 03:12 GMT

തിരുവനന്തപുരം : തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഡി ഐ ജി ഹരിശങ്കറിൻ്റെ റിപ്പോർട്ട് പ്രകാരം ഐ.ജി രാജ്പാൽ മീണ എസ്ഐ ഉൾപ്പെടെ നാല് പോലീസ്കാരെ സസ്പെൻഡ് ചെയ്തു.എസ് ഐ നൂഅമാൻ സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ ,സന്ദീപ് ,ശശീന്ദ്രൻ എന്നിവർക്കെതിരെയാണ് നടപടി. എന്നാൽ പോലീസുകാരുടെ സസ്പെൻഷനിൽ തൃപ്തനല്ലെന്ന് വിഎസ് സുജിത്ത് . ഒരാൾക്ക് കൂടി ഇപ്പോഴും നടപടി ആയിട്ടില്ല അഞ്ച് പേരെയും സർവീസിൽ നിന്ന് പുറത്താക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് സുജിത്ത് അറിയിച്ചു.2023 ഏപ്രിൽ അഞ്ചിന് നടന്ന മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമ പോരാട്ടങ്ങളിലൂടെ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ടായ സുജി തന്നെയാണ് നേടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളിലെ ക്രൂരമായ ആക്രമണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തിവരികയാണ് .പോലീസ് കാരുടെ വീട്ടിലേക്കും ,ഡിഐജി ഓഫീസിനു മുന്നിലും നടത്തിയ സമരങ്ങളാണ് സസ്പെൻഷനിലേക്ക് നയിച്ചത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരാൻ യോഗ്യതയില്ലന്നും അവരെ പിരിച്ചുവിടണമെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. നിയമലംഘനവും കുറ്റകൃത്യവും ആണ് നടന്നത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം കുറ്റകരായ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും നടപടി പുനപരിശോധിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു . മർദ്ദനത്തിൽ ഉൾപ്പെട്ട അഞ്ചാമൻതിരായ നടപടിയിൽ ആശയക്കുഴപ്പം നടക്കുകയാണ്. മർദ്ദനം നടക്കുമ്പോൾ കുന്നംകുളം സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഷജീർ എന്ന പോലീസുകാരൻ പിന്നീട് വകുപ്പുമാറ്റത്തിലൂടെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പോയിരുന്നു .തൃശൂർ പഴന്നൂരിൽ ജോലി ചെയ്യുകയാണ് ഇയാൾ.മറ്റു നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും സസ്പെൻഷൻ നടപടി നടക്കുമ്പോഴും ഷജീറിനെ ഉൾപ്പെടുത്താനായിട്ടില്ല.  കുറ്റക്കാരായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പുറത്താക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി തന്നെയാണ് കോൺഗ്രസ്.