നബിദിന ഘോഷയാത്രയ്ക്കിടെ മദ്രസാധ്യാപകർക്ക് ഓണപ്പുടവ സമ്മാനിച്ച് സുനിൽ കുമാറും കുടുംബവും

Update: 2025-09-06 02:50 GMT

മലപ്പുറം : മേൽമുറി അധികാര തൊടിയിൽ നബിദിന ഘോഷയാത്രയ്ക്കിടെ മദ്രസയിലെ അധ്യാപകർക്ക് ഓണപ്പുടവ സമ്മാനിച്ച് അധികാര തൊടിയിലെ സുനിൽ കുമാറിൻ്റെ കുടുംബം. നബിദിനഘോഷയാത്രയ്ക്ക് മധുരം നൽകുന്നതിനോടൊപ്പം ആയിരുന്നു ഓണപ്പുടവിയും നൽകിയത് . മതസൗഹാർദ്ദം കൊണ്ടും , സ്നേഹം കൊണ്ടും ലോകം കീഴടക്കിയ വരാണ് ഞങ്ങൾ മലപ്പുറത്തുകാർ എന്ന് സുനിൽകുമാർ പറഞ്ഞു. തിരുവോണവും, നബിദിനവും ഒരുമിച്ച് വന്നപ്പോൾ മലപ്പുറത്തുകാരുടെ സന്തോഷം ഇരട്ടിമധുരമായിരുന്നു. ഘോഷയാത്രകൾക്ക് എല്ലായിടത്തും ഹൈന്ദവ സഹോദരന്മാരുടെ സ്വീകരണം മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. പലയിടത്തും ഒന്നിച്ചായിരുന്നു ആഘോഷങ്ങൾ . മലപ്പുറം അധികാര തൊടിയിലെ സുനിൽകുമാറും കുടുംബവും എല്ലാവർഷവും നബിദിനത്തിന് മധുരം നൽകാറുണ്ട് ഇത്തവണ തിരുവോണം കൂടി ഒന്നിച്ചെത്തിയപ്പോൾ മധുരം പലഹാരങ്ങൾക്ക് പുറമേ ഓണപ്പുടവ കൂടി നൽകി .മനുഷ്യർ തമ്മിലുള്ള സന്തോഷമാണ് ഈ ഓണപ്പുടവ നൽകിയതിലൂടെ നൽകുന്നതെന്ന് സുനിൽകുമാറും വാങ്ങിയ ഉസ്താദുമാരും പറഞ്ഞു.