കടലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടൽ ത്തീരത്ത് നിന്ന് ലഭിച്ചു.
ആലപ്പുഴ : പൊന്തുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കടലിൽ വീണ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടൽ തീരത്ത് അടിഞ്ഞു. വാടക്കൽ അരേശ്ശേരിയിൽ വീട്ടിൽ ജോൺ ബോസ്കോയുടെ (ജിമ്മിച്ചൻ) 52 ൻ്റെ മൃതദേഹമാണ് കടൽത്തീരത്ത് നിന്ന് ലഭിച്ചത് 'പൊന്തുവള്ളത്തിൽ ഒറ്റക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു ജിമ്മിച്ചൻ.വലയിട്ടു മത്സ്യം പിടിച്ച ശേഷം വല മടക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. ഭാര്യ :സൂസമ്മ , മക്കൾ :ദൃശ്യ അഞ്ചു മരുമകൻ :ദേവസ്യ പോലീസ് മേൽനടപടികൾ സ്വികരിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.