*താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഭാഗിക നിയന്ത്രണം*

Update: 2025-09-05 03:41 GMT

കോഴിക്കോട് : ചുരത്തിലെ അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി വ്യൂ പോയൻ്റ് അടക്കം ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും, ജനം കൂടി നിൽക്കരുതെന്നും, താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു .ചുരത്തിൽ വലിയ ചരക്ക് വാഹനങ്ങൾ അനുവദിക്കില്ല. ഉത്തരവ് ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം താമരശ്ശേരി ചുരത്തിൽ മൂന്നുതവണ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടിരുന്നു. തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പിന്നിട് കഴിഞ്ഞ 31 -ാം തീയതി വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി നൽകിയതായിരുന്നു.