കോഴിക്കോട്: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസുവിൻ്റെ നിര്യാണത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി റഹ്മത്ത് നെല്ലൂളി അനുശോചിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജൻ കൂടിയായിരുന്ന ഡോ. ഷെർലി വാസു ഫൊറൻസിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഉൾപ്പടെ തന്റെ ഔദ്യോഗിക കാലയളവിൽ ആയിരക്കണക്കിന് കേസുകൾ പരിശോധിക്കുകയും നൂറുകണക്കിന് വിദ്യാർഥികൾക്ക് ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അറിവ് പകർന്നു നൽകുകയും ചെയ്ത ഷെർലി വാസുവിൻ്റെ വിയോഗം സംസ്ഥാനത്തിന് തീരാനഷ്ടമാണെന്നും റഹ്മത്ത് നെല്ലൂളി പ്രസ്താവനയിൽ അറിയിച്ചു.