ഉംറയ്ക്കിടെ യുവതി മക്കയിൽ നിര്യാതയായി

Update: 2025-09-04 11:17 GMT

കൊച്ചി: കാക്കനാട് അത്താണിയിൽ ഷമീറിൻ്റെ ഭാര്യ റജീന (43) മക്കയിൽ വച്ച് നിര്യാതയായി. ഉംറയുടെ അന്ത്യകർമങ്ങൾക്കു ശേഷം മദീനയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം. പനി ബാധിക്കുകയും അസുഖം മൂർച്ഛിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു അന്ത്യം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മക്കയിൽ തന്നെ ഖബ്റടക്കം നടത്തും. മക്കൾ: ഫിദാ, അഫ്ര, മുഹമ്മദ് ബയാൻ