നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞു ; പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു.

Update: 2025-09-04 03:23 GMT

ചാത്തന്നൂർ : കാർ നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞു ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ജനാർദ്ദനൻ ൻ്റെയും, സരളയുടെയും മകൻ സജിത്ത് ( 42) ആണ് മരിച്ചത് . ഇലകമൺ പഞ്ചായത്തിലെ എൽഡി ക്ലർക്കാണ് സജിത്ത് . ഇന്നലെ രാത്രി ആയിരുന്നു അപകടം . ഇന്ന് രാവിലെ മറിഞ്ഞു കിടക്കുന്ന വാഹനത്തിനടിയിൽ ആരോ ഉള്ളതായി കണ്ടതിനെ തുടർന്ന് ചാത്തന്നൂർ പോലീസും, അഗ്നിരക്ഷാസേനയും, നാട്ടുകാരും ചേർന്ന് പരിശോധിച്ചപ്പോൾ ആണ് മൃതദേഹം കണ്ടത്.