കൊല്ലം : ഓച്ചിറ വലിയകുളങ്ങരയിൽ ചേർത്തലയിലേക്ക് പുറപ്പെട്ട കെ.എസ് ആർ.ടി.പി യുടെ ഫാസ്റ്റ് പാസഞ്ചർബസ്സും ജീപ്പും കൂട്ടിയിടിച്ച് മൂന്നു മരണം. രണ്ടുപേർക്ക് ഗുരുതര പരിക്കും പറ്റിയിട്ടുണ്ട്. ജീപ്പും ബസും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു . തേവലക്കര സ്വദേശികളാണ് മരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.ജീപ്പ് പൂർണമായി തകർന്ന നിലയിലാണ് . വലിയ ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേത്രുത്വം നൽകിയത്.