തിരുവനന്തപുരം : സംസ്ഥാന സർക്കാറിന് സർവകലാശാല ഭരണത്തിൽ ഇടപെടാൻ സ്വാതന്ത്ര്യം നൽകുന്ന സർവ്വകലാശാലകളുടെ നിയമ ഭേദഗതി ബില്ലും, സ്വകാര്യ സർവ്വകലാശാല ബില്ലും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടു. ഗവർണർമാരും രാഷ്ട്രപതിയും ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയ പരിധി നിശ്ചയിച്ച് സുപ്രീംകോടതിയുടെ വിധി ഉള്ളപ്പോൾ ആണ് ഗവർണർ രണ്ട് ബില്ലും രാഷ്ട്രപതി ക്ക് അയച്ചത്. രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതി വാദം കേൾക്കുകയാണ് ഇതിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ രാജഭവനുകളോട് അംഗീകാരം കാത്തിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച് കേന്ദ്രം പെൻ്റിംഗ് ബില്ലുകളെ കുറിച്ച് റിപോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വിധിപ്രകാരം ഗവർണർമാർ മൂന്നു മാസത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണം. പ്രൊ ചാൻസിലറെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസം മന്ത്രി സർവകലാശാലകൾക്ക് ഭരണപരവും, അക്കാദമികവുമായ കാര്യങ്ങളിൽ നിർദ്ദേശം നൽകാനും, വിശദീകരണം തേടാനും കഴിയുന്നതാണ് ബില്ലിൽ വ്യവസ്ഥയുണ്ട്.