കേര കർഷകരും , കേര ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കച്ചവടക്കാരും ഏറെ പ്രതിസന്ധിയിൽ
കോഴിക്കോട്:കേരളത്തിലെ പ്രധാന നാണ്യ വിളകളിലൊന്നാണ് നാളികേരം. ലോക നാളികേരദിനത്തിൽ,കർഷകർക്കും,കച്ചവടക്കാർക്കും ഏറെ പ്രതിസന്ധിയുടെ നഷ്ടങ്ങളുടെയും കഥകളെ പറയുവാനുള്ളൂ. വില വർദ്ധനവ് മൂലം കർഷകന് തെങ്ങിന് കാര്യമായ വളം നൽകാൻ സാധ്യമാകാതെ വരുന്നു.ഈകാരണത്താൽ കാര്യമായ രീതിയിൽ തെങ്ങിൽ നാളികേരം ഉണ്ടാകൂന്നതിലും,ഫലമെടുകക്കുന്നതിലും ഗണ്യമായ കുറവ് വരുന്നു.മാത്രവുമല്ല നാളികേരം താഴെ ഇടുന്നതിന്റെ കൂലിയും വർധിപ്പിച്ചത് വിളവെടുക്കുവാനും വൈകുന്നു.ഇത് മൂലം പാക മായ നാളികേരത്തിന് കുറവ് വരുന്നു.കിട്ടുന്ന നളികേരമുപയോഗിച്ച് വെളിച്ചെണ്ണ നിർമ്മിക്കുന്ന കച്ചവടക്കാർക്ക് നിലവിൽ ലഭിച്ചിരുന്ന അളവിൽ ഗണ്യമായ കുറവും വരുന്നു.ഇത് മൂലം വെളിച്ചെണ്ണ യുടെ വില കമ്പോളത്തിൽ കുത്തനെ വർദ്ധിക്കുകയുംചെയ്യുന്നു.
ഇപ്പോൾ ലഭിക്കുന്ന വെളിച്ചെണ്ണക്ക് 400 രൂപക്ക് മുകളിലാണ്.സർക്കാർ സേവന കേന്ദ്ര മായ സപ്ലൈകോ,മാവേലി സ്റ്റോർ എന്നിവിടങ്ങളിലാണ് ഉപഭോക്താവിന് വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ ലഭിക്കുന്നത്.കഴിഞ്ഞ കാലങ്ങളിലൊക്കെ 1 കിന്റൽ കൊപ്ര ആട്ടിയാൽ 68 ശതമാനത്തിൽ മുകളിൽ വെളിച്ചെണ്ണ കിട്ടിരുന്നു. ഇപ്പോൾ കിട്ടുന്നതിന്റെ അളവ് 60ശതമാനത്തിൽ താഴെയാണ്.ഇതിന് കാരണമായി വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന കച്ചവടക്കാർ പറയുന്നത് ,നാളികേരത്തിന്റെ ലഭ്യതകുറവും,മൂപ്പെത്താത്തത് ലഭിക്കുന്നത് കൊണ്ടാണ്. വെളിച്ചെണ്ണയുടെ വില വർദ്ധനവ് മൂലം ഇതുമായി ബന്ധപെട്ട് നിർക്കുന്ന എല്ലാ ഉൽപന്നങ്ങൾക്കും കമ്പോളത്തിൽ വൻവർധനവ് വരികയും ചെയ്യുന്നു.ഓണം ആഘോഷങ്ങളുടെ കാലമായ ഇപ്പോൾ അവശ്യസാധങ്ങളുടെ വിലവർദ്ധനവ് മൂലം ജനങ്ങൾ ഏറെപ്രയാസമനുഭവിക്കുമ്പോൾ ഏറെ പ്രതീക്ഷയുള്ള നാളികേര വിപണിയുടെ തകർച്ചയും ജനങ്ങളുടെ മേൽ ഇരുട്ടടിയായ്മാറുന്നു.കർഷകരും,കച്ചവടക്കാരും,ഉപഭോക്താവും ഒരു പോലെ പ്രതിസന്ധിയിലായ നാളികേര വിപണിയെ തകർച്ചയിൽനിന്നും കരകയറ്റാൻ കഴിയുമോ എന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.
