മാനന്തവാടി : പൊട്ടിപൊളിഞ്ഞ തലപ്പുഴ ഹൈസ്കൂൾ റോഡ് അടിയന്തരമായി റീ ടാറിംഗ് ചെയ്യണമെന്ന് എസ്‌ഡിപിഐ ആയിരക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രസ്തുത റോഡിൽ കാൽ നട പോലും പ്രയാസമായി തീർന്നിരിക്കുകയാണ്. ഗ്രൗണ്ട് മുതൽ സ്കൂൾ ഗേറ്റ് എത്തുന്നത് വരെയുള്ള ഏകദേശം 300 മീറ്ററോളം റോഡിൽ കല്ലുകൾ തെറിച്ചു നിൽക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ വിദ്യാർത്ഥികളുടെ ദേഹത്തേക്ക് കല്ല് തെറിച്ച്അപകടം സംഭവിക്കാനും സാധ്യത ഏറെയാണ്്. പ്രസിഡന്റ് കബീർ വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുനീർ, സെക്രട്ടറി ജംഷീർ സി, ജോയിന്റ് സെക്രട്ടറി സാബിത്ത് പി, ട്രഷറർ ജബ്ബാർ, വി.കെ മുഹമ്മദലി, ഷഹനാദ് തുടങ്ങിയവർ സംസാരിച്ചു.