ബില്ലുകളിലെ ഗവർണർമാരുടെ കാല താമസം - സുപ്രീംകോടതിയിൽ സൂക്ഷ്മ പരിശോധന

Update: 2025-08-29 02:44 GMT

ന്യൂഡൽഹി : ഗവർണർ ആറുമാസം ബില്ലുകളിൽതീരുമാനമെടുക്കാതിരിക്കുന്നതിന് ന്യായീകരിക്കാൻ ആവില്ലെന്ന് സുപ്രീംകോടതി . ഗവർണറുടെയോ, രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹരജി നൽകാനാകില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ പരാമർശം. ഗവർണർമാർക്കും , രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിൻമേൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ വാദം തുടരുകയാണ് . നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറോ ,രാഷ്ട്രപതിയോ കൈകാര്യം ചെയ്തതിൽ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് റിട്ട ഹർജി നൽകാനാവില്ല എന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു .ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായം അറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട് എന്നും, രാഷ്ട്രപതിയോ ,ഗവർണറോ കോടതിയിൽ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന് ഭരണഘടനയുടെ 361 അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാട് അറിയിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് പറഞ്ഞു.ഭാവിയിലും ഉയർന്നു വരാവുന്ന പ്രശ്നമാണിതന്നും കുട്ടി ചേർത്തു.സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് നിശ്ചിത സമയത്തിനകം അംഗീകാരം നൽകണമെന്ന് ജസ്റ്റിസ് മാരായ ജെ.ബി പർദ്ദിവാല , ആർ മഹാദേവൻ എന്നിവര ടങ്ങുന്ന ബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.