പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ് ;ഹണി ട്രാപ്പ്

Update: 2025-08-29 02:02 GMT

തൃശ്ശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച എന്ന കേസ് ഹണി ട്രാപ്പ് എന്ന് പോലീസ് കണ്ടെത്തി. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ അരുണിനെയാണ് ബന്ധുക്കൾ നടത്തിയ ഹണി ട്രാപ്പിൽ കുടുങ്ങിയത്. പീഡന പരാതിയിൽ നേരത്തെ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. കേസിൽ ബാംഗ്ലൂർ സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ ശരത് മേനോനും കെ.വി. പ്രവീൺ എന്നിവരും കൂട്ടാളി കളുംആണ് അരുണിനെ കുടുക്കിയത്. രത്നയുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവൻറ് മാനേജ്മെൻറ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, ഇയാളുടെ സഹായി സജിത്ത് ,ആലം എന്നിവരാണ്അറസ്റ്റിലായത്. ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് തങ്ങളുടെ ബന്ധു ഇവരെ വെച്ച് അരുണിനെ കുടുക്കിയതെന്ന് മാനേജിംഗ് ട്രസ്റ്റി ആരോപിച്ചു. ദേവസ്ഥാനത്തിന് സമീപത്തെ മുറിയിൽ അരുൺ യുവതിയെ പീഡിപ്പിച്ചന്ന പരാതി ആയിരുന്നു തുടക്കം. കേസിൽ നിന്നൊഴിവാക്കാൻ രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അരുണിൻ്റെ ബന്ധുക്കൾ പറഞ്ഞു.