ആറ്റിലിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

Update: 2025-08-26 10:13 GMT

പത്തനംതിട്ട : കല്ലറ കടവിൽ അച്ചൻകോവിലാറ്റിൽ ഓണ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നിടെ കുളിക്കാനിറ ങ്ങിയവിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി.മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അജ്സൽ അജി, നബീൽ നിസാം എന്നിവരെയാണ് കാണാതായത്.ഉച്ചയ്ക്ക് ഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന എട്ടംഗ സംഘമായിരുന്നു ആറ്റിൽ ഇറങ്ങിയത്.നല്ല അടി ഒഴുക്കുള്ള പ്രദേശത്താണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. തിരച്ചിൽ പുരോഗമിക്കുകയാണ്.