തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പൂക്കളും ,പച്ചക്കറികളും ,പഴങ്ങളും ,മറ്റ് ഭക്ഷ്യോൽ പന്നങ്ങളുമായി സംസ്ഥാനം ഒട്ടാകെ കുടുംബശ്രീയുടെ ഓണം വിപണമേളയ്ക്ക് ഇന്ന് തുടക്കം. സപ്ലൈകോയുടെ മേളക്ക് പുറമെയാണ് ഇത്. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാലിന് തൃശൂർ ടൗൺഹാളിൽ മന്ത്രി എം ബി. രാജേഷ് നിർവഹിക്കും. സെപ്റ്റംബർ നാലുവരെ നടക്കുന്ന മേളയിൽ തൃശ്ശൂർ ഒഴികെ ജില്ലകളിൽ 13 ജില്ലാതല വിപണന മേളകളും ഒരു സിഡിഎസിൽ രണ്ടു വീതം രണ്ടായിരത്തിലേറെ വിപണമേളകളും സംഘടിപ്പിക്കും. കുടുംബശ്രീ, കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങളും, സൂക്ഷ്മ സംരംഭകർ തയ്യാറാക്കുന്ന ഭക്ഷ്യേതര ഉൽപ്പന്നങ്ങളും ആണ് വിപണിയിലെത്തുക.അതോടൊപ്പം സപ്ലൈകോ ശബരി വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ ലിറ്ററിന് 339 രൂപയിലും സബ്സിഡി ഇല്ലാതെ 389 രൂപക്കും ഇന്നുമുതൽ സപ്ലൈകോ വിൽപ്പന ശാലകളിൽ ലഭിക്കും. സബ്സിഡി ഇതര വെളിച്ചെണ്ണ ആവശ്യം പോലെ വാങ്ങാവുന്നതാണ്.