സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി നിര്യാതനായി

Update: 2025-08-23 01:52 GMT

ഹൈദരാബാദ് : സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ( 83) നിര്യാതനായി. ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. 2012 മുതൽ 2019 വരെയാണ് സിപിഐ ജനറൽ സെക്രട്ടറി ആയത് . 12 , 14 ലോകസഭകളിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള അംഗമായിരുന്നു റെഡ്ഡി. വിശാഖപട്ടണത്തിൽ ഉരുക്കുശാല സ്ഥാപിക്കാനുള്ള പ്രക്ഷോഭത്തിന്റെ മുൻനിര പോരാളിയും, മികച്ച പാർലമെൻ്റേറിയനും ആയിരുന്നു. എഐഎസ്എഫ് ജനറൽ സെക്രട്ടറി, എഐവൈഎഫ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1968 ലാണ് റെഡ്ഡി സിപിഐ ദേശീയ കൗൺസിൽ അംഗമായത് .

ഭാര്യ: വർക്കിംഗ് വിമൻസ് കൗൺസിൽ ദേശീയ സെക്രട്ടറിയും സിപിഐ കൗൺസിൽ അംഗവുമായ വിജയലക്ഷ്മി, മക്കൾ: നിഖിൽ, കപിൽ. ആന്ധ്രപ്രദേശിലെ മെഹബൂബ് നഗർ ആലംപൂർ കുഞ്ചു പോട് ഗ്രാമത്തിൽ തെലങ്കാന സമര പോരാളി സുരവരം വെങ്കിട്ടരാമ റെഡ്ഡിയുടെ മകനായാണ് ജനനം. കർണ്ണൂലിലായിരുന്നു വിദ്യാഭ്യാസം വെങ്കിടേശ്വര സർവകലാശാലയിൽ എ ഐഎസ്എഫിൽ സജീവമായി. ഉസ്മാനിയ സർവ്വകലാശാലയിൽ നിയമപഠനകാലത്ത് യൂണിയൻ ജനറൽ സെക്രട്ടറിയായി എൽഎൽഎം പഠനശേഷം എഐഎസ്എഫ് ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തന കേന്ദ്രം ഡൽഹിയിലേക്ക് മാറ്റി