തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്ര- സംസ്ഥാന സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60ന് വയസ്സിനു മുകളിൽ പ്രായമുള്ള അർഹരായ 52864 പട്ടികവർഗ്ഗക്കാർക്ക് ആയിരം രൂപ വീതം 2025ലെ ഓണസമ്മാനമായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു . ഈ ഇനത്തിനുള്ള ചിലവിലേക്കായി 5 ,28,64,6000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാനും യോഗം തീരുമാനിച്ചു.