കൊല്ലം : അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകൾ നടത്തി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്ന സ്ഥാപനത്തിൻറെ ഉടമ അമൽ ശങ്കറിനെ വിദ്യാർത്ഥി കളുടെ പരാധിയുടെ അടിസ്ഥാനത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് കൊല്ലം കോളേജ് ജംഗ്ഷനിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് ഉടമ ജീവനൊടുക്കി.കോളേജ് ജംഗ്ഷനിൽ വർഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനം നടത്തിവരികയാണ് അമൽ ശങ്കറും ,ഭാര്യ രേഖകുമാരിയും .ഭാരത് സേവക് സമാജ്ൻ്റെ കീഴിലുള്ള പരിശീലന കേന്ദ്രമാണ് ഇതെന്ന് അവർ പറഞ്ഞിരുന്നത് . ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, തുടങ്ങി കോഴ്സുകൾ ആണ് പ്രധാനമായും സ്ഥാപനത്തിൽ നടത്തിയിരുന്നത് . വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിനും ജോലിക്കും ശ്രമിക്കുമ്പോഴാണ് കോഴ്സുകൾക്ക് അംഗീകാരം ഇല്ലെന്ന് അറിയുന്നത് . സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്ന ക്യൂആർ കോഡും വ്യാജമായിരുന്നു. വിദ്യാർത്ഥികളുടേയും, രക്ഷിതാക്കളുടേയും പരാതിയെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലിസ്റ്റേഷനിലേക്ക് ചർച്ചയ്ക്കായി വിളിപ്പിച്ചെങ്കിലു ഉടമ അമൽ ശങ്കർ ഹാജറായിരുന്നില്ല. വാളകം അറക്കല്ലിൽ ഭാര്യ യുടെ വീടായ രേഖാ മന്ദിരത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.ഹൈദരാബാദിൽ എൽഎൽബി വിദ്യാർത്ഥിയായ അഭിറാംശങ്കർ ആണ് മകൻ