പോലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാവ് മരിച്ചു

Update: 2025-08-19 01:57 GMT

തിരുവനന്തപുരം: മലയിൻകീഴ് കരമനയാറ്റിൽ പോലീസിനെ കണ്ട് ഭയന്നു മൂന്നു യുവാക്കൾ പുഴയിൽ ചാടി ഒരാൾ മുങ്ങിമരിച്ചു. നാലാഞ്ചിറ പാറക്കോട് ലൈൻ പിആർഎ 61 എ ചോതിയിൽ മണികണ്ഠന്റെയും ശാലിനിയുടെയും മകൻ വിഷ്ണു മണികണ്ഠൻ (22) ആണ് മരിച്ചത് . പേയാട് അരുവിപ്പുറം ആറ്റുകടവിൽ ഇന്നലെ ഉച്ചക്ക് ശേഷം ആണ് സംഭവം.കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചു എന്നും , പോലീസിനെ കണ്ട് പുഴയിൽ ചാടിയെന്നും എഫ് ഐ ആറിൽ രേഖപ്പെടുത്തിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടെന്ന പരാതിയെ തുടർന്ന് വിളപ്പിൽശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കടവിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ സമീപത്തെ മുളങ്കാട്ടിൽ ഇരിക്കുകയായിരുന്ന വിഷ്ണു ,അക്ഷയ് ,അശ്വിൻ എന്നിവർ പോലിനെ കണ്ട് ഭയന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. അക്ഷയ്,അശ്വിൻ എന്നിവരെ പോലീസ് രക്ഷിച്ചെങ്കിലും വിഷ്ണുവിനെ കാണാതായി .കാട്ടാക്കട അഗ്നി രക്ഷാസേനയും സ്കൂബ സംഘവും എത്തി തിരച്ചിൽ നടത്തിയാണ് മൃതദ്ദേഹം കണ്ടത്തിയത്. മൃദകെഎസ്ഇബിയിലെ താൽക്കാലിക ജീവനക്കാരനാണ് വിഷ്ണു മണികണ്ഠൻ .സഹോദരി ആദിത്യ മണികണ്ഠൻ