പുതുതായി നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി (വീഡിയോ)

Update: 2025-07-09 03:15 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ പുതുതായി നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി. കാത്‌ലി നദിയില്‍ നിന്നുള്ള വെള്ളമാണ് റോഡ് ഒലിച്ചുപോവാന്‍ കാരണം. ആറ് മാസം മുമ്പ് പണി തുടങ്ങിയ ഈ റോഡ് ബാഗുലി പ്രദേശത്തെയും ജഹാജ് പ്രദേശത്തെയും ബന്ധിപ്പിക്കാനുള്ളതായിരുന്നു.

എന്നാല്‍, റോഡ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ ഒലിച്ചുപോവുകയായിരുന്നു. പ്രദേശത്തെ കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും പരിശോധിക്കാതെ റോഡ് നിര്‍മിച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.