രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

Update: 2025-06-17 11:26 GMT
രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം പ്രായമായ കുഞ്ഞിനെയാണ് ദുരൂഹ സാഹചര്യത്തിൽ ആൾതാമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂർ ആശുപത്രിയിൽ ചികിൽസയിലാണ്.

പോലിസ് വീട്ടിലെത്തിയപ്പോഴാണ് 21 വയസ്സു പ്രായമുള്ള പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് വീട്ടുകാർ അറിയുന്നത്. അന്വേഷണത്തിൽ നാട്ടുകാർക്കും കാര്യങ്ങൾ ഒന്നും അറിയില്ലെന്നാണ് പോലിസ് പറയുന്നത്. പെൺകുട്ടി ബിഎ ബിരുദധാരിയാണ്.

നിലവിൽ കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി മാറ്റി. അധികം വൈകാതെ പെൺകുട്ടിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Tags:    

Similar News