തൃശൂരില്‍ നവജാത ശിശുവിനെ ക്വാറിയില്‍ ഉപേക്ഷിച്ചു
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി, കവര്‍ ഉപേക്ഷിച്ചത് സഹോദരന്‍
തൃശൂര്‍: തൃശൂരില്‍ നവജാത ശിശുവിനെ ക്വാറിയില്‍ ഉപേക്ഷിച്ചു. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സഹോദരനാണ് ക്വാറിയില്‍ കവര്‍ ഉപേക്ഷിച്ചത്. യുവതി ആശുപത്രിയില്‍ ചികില്‍സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കവറില്‍ കുട്ടിയുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് സഹോദരന്‍ പറയുന്നത്.
വീട്ടുകാര്‍ അറിയാതെ ഗര്‍ഭിണിയായതോടെ യുവതി എട്ടാം മാസം അബോര്‍ഷനുവേണ്ടിയുള്ള ഗുളിക കഴിച്ചു. ഗുളിക കഴിച്ചു മൂന്നാം ദിവസം യുവതി പ്രസവിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ ബാഗിലാക്കി വച്ച് ക്വാറിയില്‍ ഉപേക്ഷിച്ചു. രണ്ടാഴ്ചക്കിപ്പുറം യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ആറ്റൂര്‍ സ്വദേശിനി സ്വപ്നക്കെതിരെ ചെറുതുരുത്തി പോലിസ് കേസെടുത്തു. പ്രസവാനന്തരം കുട്ടി മരിച്ചിരുന്നോ എന്നത് പോലിസ് പരിശോധിക്കുകയാണ്.