ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയിക്കുമെന്നാണ് സര്‍വേഫലങ്ങള്‍ കാണിക്കുന്നത്. ന്യൂയോര്‍ക്കില്‍ മെദാനി വിജയിച്ചാല്‍ പിന്നെ ഫെഡറല്‍ ഫണ്ട് ചിലവഴിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ട്രംപിന്റെ വാദം. മംദാനി വിജയിച്ചാല്‍ കോര്‍പറേറ്റുകള്‍ക്കും വലതുപക്ഷത്തിനും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍. മംദാനിയെ കമ്മ്യൂണിസ്റ്റെന്നും മോശം സ്ഥാനാര്‍ഥിയെന്നുമാണ് ട്രംപ് വിളിക്കുന്നത്.
നിരവധി വാഗ്ദാനങ്ങളാണ് മംദാനി ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ് കുറയ്ക്കുമെന്നാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എല്ലാ വീടുകളുടെയും വാടക താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നഗരത്തിലെ എല്ലാ ബസുകളിലും യാത്ര സൗജന്യമാക്കുകയും ബസ് റൂട്ടുകള്‍ വര്‍ധിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. ആറു ആഴ്ച മുതല്‍ അഞ്ചു വയസുവരെ ഉള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ശിശു പരിപാലനം ലഭ്യമാക്കും. നഗര ഭരണത്തിലുളള ഗ്രോസരി സ്റ്റോറുകളുടെ ശൃംഖല സൃഷ്ടിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയില്‍ അദ്ദേഹം ജനിച്ചത്. ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് മേയര്‍ ആകുന്ന ആദ്യ മുസ ലിം, ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തി എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനാകും.