''മുകളില്‍ എഫ് 16 ഫൈറ്റര്‍ ജെറ്റുകള്‍, മുന്നില്‍ ടാങ്കുകള്‍; എന്നിട്ടും ഞങ്ങള്‍ മുന്നേറുന്നു''ഗസയിലെ പ്രതിരോധ പ്രവര്‍ത്തകന്‍(വീഡിയോ)

Update: 2025-08-22 03:20 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ പ്രസ്ഥാനങ്ങള്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്. മുകളില്‍ എഫ് 16 ഫൈറ്റര്‍ ജെറ്റുകളും മുന്നില്‍ ടാങ്കുകളുമുള്ളപ്പോളും ഞങ്ങള്‍ മുന്നേറുന്നുവെന്ന് ബോംബ് സ്ഥാപിക്കുന്ന പ്രതിരോധ പ്രവര്‍ത്തകന്‍ പറയുന്നു. മുമ്പ് ഇസ്രായേലി സൈന്യം സുരക്ഷിതമാക്കിയ പ്രദേശത്താണ് പ്രതിരോധ പ്രവര്‍ത്തകര്‍ പുതുതായി ബോംബ് സ്ഥാപിക്കുന്നത്.