
കൊച്ചി: പോക്‌സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. 20 പോലിസ് ജില്ലകളിലും ഡിവൈഎസ്പി നര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് എന്ന തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള നര്‍ക്കോട്ടിക് ഡിവൈഎസ്പിമാരെയാണ് ഈ തസ്തികയില്‍ പുനര്‍നിയമിച്ചിരിക്കുന്നത്. നര്‍ക്കോട്ടിക് സെല്‍ ഇല്ലാത്ത കൊല്ലം സിറ്റി, കൊല്ലം റൂറല്‍, തൃശ്ശൂര്‍ സിറ്റി, തൃശ്ശൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ നര്‍ക്കോട്ടിക് സെല്ലും അനുവദിച്ചു. ഇതിന്റെ ഭാഗമായി സേനയില്‍ 304 തസ്തികകള്‍ പുതുതായി വരും.