ഗുരുവായൂര്‍-തൃശൂര്‍ റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു

ദിവസേന സര്‍വീസ് ഉണ്ടാകും

Update: 2026-01-15 14:40 GMT

തൃശൂര്‍: ഗുരുവായൂര്‍-തൃശൂര്‍ റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ട്രെയിന്‍ നമ്പര്‍: 56115/56116 തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തൃശൂരില്‍ നിന്ന് രാത്രി 08:10ന് പുറപ്പെട്ട് 08:45ന് ഗുരുവായൂരിലെത്തും. ഗുരുവായൂരില്‍ നിന്ന് വൈകുന്നേരം 06:10ന് പുറപ്പെട്ട് 06:50ന് തൃശൂരിലെത്തും. ദിവസേന സര്‍വീസ് ഉണ്ടാകും.