നവകേരള സര്‍വേ; ഹൈക്കോടതി ഉത്തരവ് ദൈനംദിന ഭരണനിര്‍വഹണത്തെ പോലും പ്രതിസന്ധിയില്‍ ആക്കുന്നത്: മന്ത്രി പി രാജീവ്
തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ദൈനംദിന ഭരണനിര്‍വഹണത്തെ പോലും പ്രതിസന്ധിയില്‍ ആക്കുന്ന ഉത്തരവാണെന്ന് നിയമ മന്ത്രി പി രാജീവ്. ഭാവിയിലും ഭരണത്തെത്തന്നെ പ്രതിസന്ധിയിലാക്കാന്‍ ഇടനല്‍കുന്ന കാര്യങ്ങള്‍ ആ വിധിയില്‍ ഉണ്ട്. പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നവകേരള സര്‍വേയുടെ ലക്ഷ്യം തുടര്‍ഭരണം ഉറപ്പിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്നുപറച്ചില്‍ ഇന്ന് പുറത്ത് വന്നിരുന്നു. സര്‍വേയുടെ ജില്ലാതല നിര്‍വഹണ സമിതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗമാണ് പുറത്തുവന്നത്.
നവകേരള സര്‍വേയുടെ യഥാര്‍ഥ ലക്ഷ്യം തുടര്‍ഭരണമാണെന്ന് മുഖ്യമന്ത്രി ഉറപ്പിക്കുന്ന ശബ്ദരേഖയാണിത്. 2025 ഒക്ടോബര്‍ 22ന് തിരുവനന്തപുരത്ത് നടന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ ശില്‍പശാലയിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.