പുതിയ തലമുറ കിയ സെല്‍ത്തോസിന്റെ വില പ്രഖ്യാപിച്ചു
ആധുനിക ഫീച്ചറുകളും മൂന്നു എന്‍ജിന്‍ ഓപ്ഷനുകളും
ന്യൂഡല്‍ഹി: കിയ മോട്ടോര്‍ ഇന്ത്യയുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ സെല്‍ത്തോസിന്റെ രണ്ടാം തലമുറ മോഡലിന്റെ വില കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യന്‍ വാഹന വിപണിയില്‍ കിയയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ സെല്‍ത്തോസ്, പുതുക്കിയ ഡിസൈനും അത്യാധുനിക സാങ്കേതിക ഫീച്ചറുകളുമായാണ് രണ്ടാം തലമുറയായി നിരത്തിലിറങ്ങുന്നത്. വാഹനം നേരത്തെ വിപണിയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും വിലയും വേരിയന്റ് വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിരിന്നില്ല.
പുതിയ സെല്‍ത്തോസിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 10.99 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 19.99 ലക്ഷം രൂപ വരെയാണ് വില. മൂന്നു വ്യത്യസ്ത എന്‍ജിന്‍ ഓപ്ഷനുകളിലാണ് രണ്ടാം തലമുറ സെല്‍ത്തോസ് ലഭ്യമാകുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 115 എച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോപെട്രോള്‍ എന്‍ജിന്‍ 160 എച്ച്പി കരുത്തും 253 എന്‍എം പീക് ടോര്‍ക്കും നല്‍കുന്നു. ഡീസല്‍ പ്രേമികള്‍ക്കായി 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും കിയ ഒരുക്കിയിട്ടുണ്ട്. ഈ എന്‍ജിന്‍ 116 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കും. മാനുവല്‍ (എംടി), ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി), ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി), ഓട്ടോമാറ്റിക് (എടി) എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്.
വേരിയന്റുകളും സവിശേഷതകളും
പുതിയ സെല്‍ത്തോസിന് എച്ച്ടിഇ, എച്ച്ടികെ, എച്ചടിഎക്‌സ്, ജിടിഎക്‌സ് എന്നീ പ്രധാന ട്രിമ്മുകളില്‍ എട്ടു ട്രിമ്മുകളും ആകെ 34 വേരിയന്റുകളും കിയ അവതരിപ്പിച്ചിട്ടുണ്ട്. പുതുക്കിയ ഗ്രില്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓള്‍ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷയും സൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുന്നു.
HTE & HTE (O):
എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 12 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, റിയര്‍ എസി വെന്റുകള്‍ എന്നിവ അടിസ്ഥാന വേരിയന്റുകളിലേയ്ക്കുതന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഠഋ (ഛ) വേരിയന്റില്‍ ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കും ഡ്രൈവ് മോഡുകളും അധികമായി ലഭിക്കും.
HTK & HTK (O):
സ്മാര്‍ട്ട് കീ, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോഫോള്‍ഡ് മിററുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ് എന്നിവയാണ് ഈ വേരിയന്റുകളുടെ പ്രധാന ആകര്‍ഷണങ്ങള്‍.
HTX & HTX(A):
ബോസ് 8സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ലെവല്‍2 എഡിഎഎസ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
GTX & GTX(A):
മുന്‍നിര വേരിയന്റുകളില്‍ 18 ഇഞ്ച് അലോയ് വീലുകള്‍, 21ഓളം എഡിഎഎസ് ഫീച്ചറുകള്‍, 10 വഴിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക് ഡ്രൈവര്‍ സീറ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.
പുതിയ തലമുറ സെല്‍ത്തോസിലൂടെ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ തന്റെ ശക്തമായ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുകയാണ് കിയ മോട്ടോര്‍ ഇന്ത്യ.

