ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വരാന്‍ വൈകിയെന്ന്; ഹോട്ടലിലെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത പള്‍സര്‍ സുനിക്കെതിരെ കേസ്

Update: 2025-02-24 03:02 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്കെതിരെ മറ്റൊരു കേസ് കൂടി. ഇന്നലെ രാത്രി എട്ടരയോടെ എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയെന്നാണ് കേസ്. ഭക്ഷണം വൈകിയതിന് ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി, ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തു. ജീവനക്കാരെ കൊല്ലുമെന്നും സുനി ഭീഷണി മുഴക്കി. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്‌ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കേസില്‍ പ്രതിയാകുന്നത്.