അറസ്റ്റ് ഭയം: യൂറോപ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി നെതന്യാഹു

Update: 2025-09-25 15:42 GMT

അധിനിവേശ ജെറുസലേം: ഗസയിലെ യുദ്ധക്കുറ്റത്തിന് അറസ്റ്റ് വാറന്റുള്ള ഇസ്രായേലി പ്രധാനമന്ത്രി യുഎസിലേക്ക് പോവുമ്പോള്‍ ഫ്രാന്‍സിന്റെയും സ്‌പെയ്‌നിന്റെയും വ്യോമാതിര്‍ത്തി ഒഴിവാക്കിയെന്ന് റിപോര്‍ട്ട്. ബുധനാഴ്ച്ച വൈകീട്ട് തെല്‍ അവീവില്‍ നിന്നും യുഎസിലേക്ക് വിമാനം കയറിയ നെതന്യാഹു മെഡിറ്ററേനിയന്‍ സമുദ്രത്തിന് മുകളിലൂടെയും ജിബ്രാള്‍ട്ടര്‍ കടലിടുക്കിന് മുകളിലൂടെയുമാണ് പറന്നത്. അല്‍പ്പസമയം, വിമാനം ഗ്രീസിന്റെയും ഇറ്റലിയുടെയും വ്യോമാതിര്‍ത്തികളില്‍ പ്രവേശിച്ചു. പക്ഷെ, സ്‌പെയ്‌നിന്റെയും ഫ്രാന്‍സിന്റെയും വ്യോമാതിര്‍ത്തി പൂര്‍ണമായും ഒഴിവാക്കി. വിമാനത്തിലെ നെതന്യാഹുവിന്റെ സീറ്റും മാറ്റിയിട്ടുണ്ട്. കൂടാതെ വിമാനത്തില്‍ കൂടുതല്‍ ഇന്ധനവും നിറച്ചു. കൂടുതല്‍ ലോകരാജ്യങ്ങള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ ട്രംപിനെ കണ്ട ശേഷം നിലപാട് പറയുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഡാഡിയെ കാണാനാണ് നെതന്യാഹു പോയിരിക്കുന്നതെന്ന് വിമര്‍ശകര്‍ പരിഹസിക്കുന്നു.