''നെതന്യാഹു ഒരു പ്രശ്‌നമായി മാറി; ഇസ്രായേലിനെതിരേ ഉപരോധം വേണ്ടി വരും: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി
കോപ്പന്‍ഹേഗന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു പ്രശ്‌നമായി മാറിയെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെത്തെ ഫ്രെഡെറിക്സണ്‍. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുന്ന ഡെന്‍മാര്‍ക്ക് ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തുപോവുന്നതാണ് ഇസ്രായേലികള്‍ക്ക് നല്ലതെന്നും അവര്‍ സൂചന നല്‍കി. വെസ്റ്റ്ബാങ്കിലെ ഇ1 പ്രദേശത്ത് ജൂത കുടിയേറ്റക്കാര്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കുമെന്ന ഇസ്രായേലി സര്‍ക്കാരിന്റെ പ്രഖ്യാപനത്തെയും അവര്‍ ചോദ്യം ചെയ്തു.