ന്യൂയോര്‍ക്ക്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ് മാന്‍ അല്‍ താനിയെ ഫോണില്‍ വിളിച്ചാണ് നെതന്യാഹു മാപ്പ് ചോദിച്ചതെന്ന് യുഎസ് മാധ്യമമായ ഏക്‌സിയോം റിപോര്‍ട്ട് ചെയ്തു. ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കെത്തിയ ഹമാസ് നേതൃത്വത്തെയാണ് സെപ്റ്റംബര്‍ ഒമ്പതിന് ഇസ്രായേല്‍ ആക്രമിച്ചത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടക്കാനിരിക്കെയായിരുന്നു ഹമാസ് നേതൃത്വത്തെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചത്. എന്നാല്‍, ഹമാസ് നേതൃത്വത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും ഫലസ്തീന് അനുകൂലമായി വോട്ടു ചെയ്യുകയുമുണ്ടായി.