തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയില്‍. നെടുമങ്ങാട് ഹോട്ടലിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി സുനില്‍ കര്‍ക്കി(21)ആണ് വനംവകുപ്പിന്റെ പിടിയിലായത്. കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് ഇയാള്‍ കല്ലെറിഞ്ഞ് കൊന്നത്. മയിലിനെ കൊല്ലുന്നത് നാട്ടുകാര്‍ കണ്ടതോടെ ഇയാള്‍ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.