പശുവിനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Update: 2025-08-22 08:12 GMT

ഗുവാഹത്തി: പശുവിനെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. നേപ്പാള്‍ സ്വദേശിയായ രാമേശ്വര്‍ യാദവിനെയാണ് അസമിലെ ചായ്‌ഗോണില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചത്. പ്രദേശത്തെ സിമന്റ് ഫാക്ടറിയിലെ ജോലിക്കാരനായ രാമേശ്വര്‍ പശുത്തൊഴുത്തില്‍ പോയാണ് പശുവിനെ പീഡിപ്പിച്ചത്. ഇതുകണ്ട നാട്ടുകാര്‍ അയാളെ പിടികൂടി. പ്രതി ഉടന്‍ തന്നെ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു. പ്രതിയേയും പശുവിനെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി.

VIDEO: https://x.com/thetruthin/status/1957399600828137848