ഒലിയുമായുള്ള സഖ്യം വേര്‍പെടുത്തുന്നതിനെക്കുറിച്ച് നേപ്പാളി കോണ്‍ഗ്രസില്‍ ചര്‍ച്ച

Update: 2025-09-09 06:22 GMT

കാഠ്മണ്ഡു: പ്രധാനമന്ത്രി ഒലിയുമായി ഭരണ സഖ്യത്തിലുള്ള നേപ്പാളി കോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുന്നു. നിലവില്‍ ആരോഗ്യമന്ത്രിയും കൃഷിമന്തിയും രാജവച്ചുകഴിഞ്ഞു. ഒലിയുടെ യുഎംഎല്ലുമായുള്ള സഖ്യം വേര്‍പെടുത്തുന്ന വിഷയം പാര്‍ട്ടി ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പാര്‍ട്ടി പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെ ബുധാനില്‍കാന്തയിലെ വീട്ടില്‍ നടന്ന യോഗത്തിലാണ് ഈ ചര്‍ച്ച നടന്നത്.

യോഗത്തിന്റെ തുടക്കത്തില്‍, സര്‍ക്കാരില്‍ നിന്ന് പുറത്തുപോകാന്‍ പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചുവരികയാണെന്ന് ജനറല്‍ സെക്രട്ടറി വിശ്വപ്രകാശ് ശര്‍മ്മ പറഞ്ഞു. നിലവിലെ സഹകരണം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് അനുയായികളില്‍ നിന്നും അംഗങ്ങളില്‍ നിന്നും നിരന്തരം ആവശ്യം ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതാവ് ബിമലേന്ദ്ര നിധിയും ഈ ആശയത്തെ പിന്തുണച്ചു, യുഎംഎല്ലുമായുള്ള സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി പുതിയൊരു രാഷ്ട്രീയ സമവാക്യം കണ്ടെത്തണമെന്ന് പറഞ്ഞു. ദേശീയ, സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

Tags: