നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് ഇഡി

Update: 2025-11-08 10:22 GMT

തിരുവനന്തപുരം: നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് ഇഡി. ബാങ്ക് മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 100 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തി. ബാങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി അംഗങ്ങളുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ഇഡി പിടിച്ചെടുത്തു. ഇഡി കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്.

നേമം സര്‍വീസ് സഹകരണ ബാങ്കില്‍ 96.91 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി നേരത്തെ കണ്ടെത്തിയിരുന്നു. സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.

Tags: