കോഴിക്ക് വെച്ച വെടിയേറ്റ് അയല്‍വാസി മരിച്ചു

Update: 2025-09-26 09:05 GMT

തമിഴ്നാട്: കോഴിയെ പിടിക്കാനായി വെച്ച വെടിയേറ്റ് അയല്‍വാസി മരിച്ചു. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേല്‍മദൂര്‍ ഗ്രാമത്തിലാണ് സംഭവം. മരുമകന്‍ ആവശ്യപ്പെട്ടതിനാല്‍ കോഴിയെ പിടിക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്ക് എടുത്താണ് അണ്ണാമലൈ വെടിവച്ചത്. എന്നാല്‍, ലക്ഷ്യം തെറ്റി വെടിയുണ്ട അയല്‍വാസിയായ പ്രകാശ് (22)ന് നേരെ കൊള്ളുകയായിരുന്നു. വീടിന് മുന്നില്‍ ഇരിക്കുകയായിരുന്ന പ്രകാശ് സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

വിവരമറിഞ്ഞ ഉടന്‍ പോലിസ് സ്ഥലത്തെത്തി. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അണ്ണാമലൈയെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പോലിസ് പിടിച്ചെടുത്തു.

Tags: