മദ്യലഹരിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അയല്‍വാസി

Update: 2025-09-19 01:59 GMT

താമരശ്ശേരി: മദ്യപിച്ചെത്തിയ അയല്‍വാസി യുവതിയെ മര്‍ദ്ദിച്ചതായി ആരോപണം. വീടിനു സമീപത്തെ മറ്റൊരു കുട്ടിയെ അയല്‍വാസി ഉപദ്രവിക്കുന്നത് കണ്ട് ഇടപെട്ടതാണ് ആക്രമത്തിന് കാരണം. താമരശ്ശേരി പോലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും സ്വീകരിച്ച് റസീറ്റ് നല്‍കാനോ അന്വേഷിക്കാനോ അവര്‍ തയ്യാറായില്ലെന്ന് മര്‍ദ്ദനമേറ്റ പുതുപ്പാടി ആനോറമ്മല്‍ സൗമ്യ പറഞ്ഞു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അയല്‍വാസിയായ ടോമി (25) യുവതിയെ മര്‍ദ്ദിച്ചത്. അടിവാരം പോലീസ് ഔട്ട് പോസ്റ്റില്‍ നിന്നും പോലീസ് എത്തി അന്വേഷിച്ചശേഷം മാത്രമേ പരാതിയുടെ റസീറ്റ് നല്‍കുകയുള്ളൂ എന്നാണ് പോലിസ് യുവതിയോട് പറഞ്ഞത്.