വയോധികയെ വീട്ടില്‍ കയറി മര്‍ദിച്ച അയല്‍വാസി അറസ്റ്റില്‍

Update: 2025-08-05 11:29 GMT

കൊല്ലം: വയോധികയെ ക്രൂരമായി മര്‍ദിച്ച് അയല്‍വാസി. റിട്ട. അധ്യാപികയായ സരസമ്മ (78) യെയാണ് അയല്‍വാസി ശശിധരന്‍ വീട്ടില്‍ കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം.വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. പിന്നാലെ വടി പിടിച്ച് വാങ്ങി സരസമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.