പതിനെട്ടുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പതിനെട്ടു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസിയെ പോലിസ് പിടികൂടി. ശരീരത്തില്‍ പെട്രോളൊഴിച്ചതോടെ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. അയല്‍വാസിയായ ജോസിനെ പോലിസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അയല്‍വാസികള്‍ തമ്മില്‍ വഴക്കുണ്ടായതോടെ 58കാരനായ ജോസ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീകൊളുത്താനൊരുങ്ങിയതോടെ പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റി ഓടുകയായിരുന്നു. ഉടനെ പോലിസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ വീടിനു സമീപത്തുള്ള സ്ഥലത്ത് താല്‍കാലിക ഷെഡ് കെട്ടിയാണ് ജോസിന്റെ താമസം. സ്ഥിരം മദ്യപാനിയായ ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പോലിസ് പറയുന്നു.