ആലപ്പുഴ: 71മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ജേതാവ്. നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിബിസിയുടെ പള്ളാത്തുരുത്തിയെയും പിന്തള്ളിയാണ് വീയപുരം ജേതാക്കളായത്. നടുഭാഗം ചുണ്ടന്‍ രണ്ടാമതെത്തി.
ഫൈനലില്‍ മേല്‍പ്പാടം ട്രാക്ക് ഒന്നിലും നിരണം രണ്ടാം ട്രാക്കിലും നടുഭാഗം മൂന്നാം ട്രാക്കിലും വീയപുരം നാലാം ട്രാക്കിലുമാണ് മല്‍സരിച്ചത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികളൊഴിവാക്കാനായി ഇത്തവണ വെര്‍ച്ചല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
21 ചുണ്ടനുള്‍പ്പെടെ 75 വള്ളങ്ങളാണ് ഇത്തവണ മല്‍സരിച്ചത്. ചുണ്ടന്‍വള്ളങ്ങളുടെ മല്‍സരങ്ങള്‍ ആറു ഹീറ്റ്‌സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലില്‍ നാലുവള്ളം, അഞ്ചാം ഹീറ്റ്‌സില്‍ മൂന്നുവള്ളം, ആറാമത്തേതില്‍ രണ്ടുവള്ളം എന്നിങ്ങനെയായിരുന്നു മല്‍സരക്രമം. ഹീറ്റ്‌സില്‍ മികച്ച സമയംകുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിലെത്തിയത്.