ഗസയില്‍ 50,000 ത്തോളം ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പട്ടിണിയില്‍, റിപോര്‍ട്ട് (വിഡിയോ)

Update: 2025-07-11 09:01 GMT

ഗസ: ഗസയില്‍ 50,000 ത്തോളം ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കടുത്ത പട്ടിണി നേരിടുന്നുണ്ടെന്ന് റിപോര്‍ട്ട്. പോഷകാഹാരക്കുറവ് നവജാത ശിശുക്കള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) മുന്നറിയിപ്പ് നല്‍കി.

'പല ഗര്‍ഭിണികളും ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല, പട്ടിണി കിടക്കുന്ന പല അമ്മമാരും ജന്മം കൊടുക്കുന്നത് മാസം തികയാതെയാണ്. കുഞ്ഞുങ്ങള്‍ക്ക് വേണ്ട വളര്‍ച്ചയും തൂക്കവും ഇല്ല, ഇത് അജിജൃൃതിജീവന സാധ്യത കുറക്കുന്നു'യുഎന്‍എഫ്പിഎ പറഞ്ഞു.

മുലയൂട്ടാന്‍ അമ്മമാര്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നും നവജാതശിശുക്കള്‍ക്കാവശ്യമായ ഫോര്‍മുലയും ഇല്ലാതായെന്നും യുഎന്‍എഫ്പിഎ പറഞ്ഞു. ഈ പ്രതിസന്ധി മൂലം, നവജാതശിശുക്കള്‍ മരണപ്പെടാനും അല്ലെങ്കില്‍, ആജീവനാന്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാനോ സാധ്യതയുണ്ടെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം അത്യന്തം ആവശ്യമാണ്, ഇസ്രായേല്‍ അധികൃതര്‍ നാലു മാസത്തിലേറെയായി തടഞ്ഞുവച്ചിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Tags: