ലിവര്‍പൂള്‍ വിക്ടറി പരേഡില്‍ കാറോടിച്ചുകയറ്റി; 50 പേര്‍ക്ക് പരിക്ക് (വീഡിയോ)
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍ പട്ടം നേടിയ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് ടീം അംഗങ്ങള്‍ക്കൊപ്പം നടത്തിയ വിക്ടറി പരേഡിലേക്ക് കാറോടിച്ചുകയറ്റി ആക്രമണം. ഏകദേശം 50 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെ ലിവര്‍പൂളിലെ വിക്ടറി പരേഡിനുള്ളിലേക്ക് അപ്രതീക്ഷിതമായി ഒരാള്‍ കാറോടിച്ചുകയറ്റിയത്.
Scene from Liver pool's title parade.
— Ossy FA (@iamossy_) May 26, 2025
Terrible.
pic.twitter.com/KOPkKLsFqN
റോയല്‍ ലിവര്‍ കെട്ടിടത്തിനും ടൗണ്‍ ഹാളിനും സമീപം നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. 53കാരനായ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലിവര്‍പൂള്‍ സ്വദേശിയാണ്.